‘കെജ്‌രിവാളിന്  ഇടക്കാല ജാമ്യം എന്തു കൊണ്ട് കൊടുത്തുകൂടാ?’;  ഇഡി യോട് സുപ്രീം കോടതി

കെജ്‌രിവാളിന്  ഇടക്കാല ജാമ്യം എന്തു കൊണ്ട് കൊടുത്തുകൂടാ എന്ന് ഇഡി യോട് സുപ്രീം കോടതി. ദില്ലി മദ്യനയ കേസില്‍ ഇഡി യെ വിമർശിച്ച് സുപ്രീം കോടതി. 2 വർശത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു . ഇഡിയുടെ നിലപാട് അന്വേഷണ ഏജന്‍സിക്ക് ചേര്‍ന്നതല്ലെന്നും സുപ്രീം കോടതി വിമർശിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Also Read:  പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കല്‍; സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു

അതേസമയം അരവിന്ദ് കേജരിവാളിന്റെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ ഇരു നേതാക്കളെയും ദില്ലി ‘റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News