ആ സ്‌കൂള്‍ കെട്ടിടം പൊളിച്ചത് എന്തിനുവേണ്ടി? വാര്‍ത്തയിലെ വസ്തുത ഇങ്ങനെ!

കോട്ടയം ജില്ലയിലെ പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുള്‍ കെട്ടിടം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേദിയൊരുക്കാന്‍ ഇടിച്ചു നിരത്തിയെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

എന്നാല്‍ ഇതില്‍ എന്താണ് വസ്തുത?

സ്‌കൂളിന് പുതിയ കെട്ടിടം പണി കഴിക്കാന്‍ കിഫ്ബി പദ്ധതിയില്‍പ്പെടുത്തി 2018-ല്‍ 7 കോടി രൂപ അനുവദിച്ചു. ഈ തുക ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളിലേക്ക് 2020 മുതല്‍ പുതിയ കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ വിഭാഗവും ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി. കാലപ്പഴക്കം മൂലം പഴയ സ്‌കൂള്‍ കെട്ടിടത്തിന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ അധ്യാപകര്‍ക്ക് പരിക്കുപറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.

പുതിയ കെട്ടിടം നിര്‍മ്മിച്ച ശേഷവും സാങ്കേതിക കാരണങ്ങളാല്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഇടവേളകളില്‍ കുട്ടികള്‍ ഈ കെട്ടിടത്തില്‍ തങ്ങുന്നത് അപകട ഭീഷണിയും സൃഷ്ടിച്ചിരുന്നു. അവധി ദിവസങ്ങളിലും രാത്രി സമയങ്ങളിലും സാമൂഹ്യവിരുദ്ധര്‍ ഈ കെട്ടിടം താവളമാക്കി മാറ്റുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ്സ് ലഭിക്കാത്ത കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം, കുട്ടികളുടെ സുരക്ഷയെ കണക്കാക്കി പൊളിച്ചു നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പി.റ്റി.എ യോഗങ്ങളില്‍ ഉയര്‍ന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികാരികളെ പി.ടി.എ വിവരം അറിയിക്കുകയും,കോട്ടയം ജില്ലാ പഞ്ചായത്ത് ചുമതലപ്പെടുത്തിയ എന്‍ജിനീയര്‍ മൂല്യനിര്‍ണ്ണയം നടത്തുകയും,മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ലേലം ചെയ്ത് പൊളിച്ചു നീക്കുന്നതിന് സ്‌കൂള്‍ അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു,

സ്‌കൂള്‍ അധികാരികള്‍ മുന്‍കൂട്ടി പത്രപ്പരസ്യം നല്‍കി നവംബര്‍ മാസം 21-ാം തീയതി സ്‌കൂള്‍ ആഫീസില്‍ 72 ല്‍ പരം ആളുകള്‍ പങ്കെടുത്ത പരസ്യ ലേലം നടത്തി , ലേലം കൈക്കൊണ്ട ആളുടെ ചുമതലയില്‍ ലേല നിബന്ധനകള്‍ക്ക് വിധേയമായാണ് കെട്ടിടം പൊളിച്ചു നീക്കിക്കൊണ്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ, സ്‌കൂളിന് മുന്‍വശത്തുകൂടി 60 മീറ്ററോളം കോട്ടയം കുമളി റോഡ് [NH 220] കടന്നുപോകുന്നുണ്ട് , ഒരു വശത്ത് പെട്രോള്‍ പമ്പും സ്ഥിതി ചെയ്യുന്നു. മറുവശത്ത് സ്വകാര്യ വ്യക്തികളുടെ പുരയിടവുമാണ്. കോട്ടയം കുമളി റോഡിലേക്കും പെട്രോള്‍ പമ്പിന് മുകളിലേക്കുംമറ്റും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ പൊതുജന സഹകരണത്തോടെ മുറിച്ചു നീക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ മുന്‍ പി .റ്റി .എ . പ്രസിഡന്റുമാരായ P S സലാഹുദ്ദീന്‍, P.പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ , സുരക്ഷാ നടപടിസ്വീകരിച്ചിട്ടുള്ളതാണ്.

എന്നാല്‍ ഈ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം സ്വകാര്യവ്യക്തിയും മറ്റും , കാലങ്ങളായി ഉന്നയിക്കുകയും അതുമായി ബന്ധപ്പെട്ട പരാതികളും നിലനിന്നിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ പിന്നീട് ജഠഅ യോഗം അടിയന്തിരമായി ഈ വിഷയം അധികാരികളെ ധരിപ്പിക്കുകയും, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് ഈ മരങ്ങള്‍ ലേലം ചെയ്തു നല്‍കുന്നതിന് സൂകള്‍ അധികൃതരെ ചുമതലപ്പെടുത്തി. ഈ നടപടിക്രമങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന വലിയ വാകമരം NH ലേക്ക് മറിഞ്ഞു വീഴുകയും ,ഗതാഗത തടസ്സവും KSEBയ്ക്ക് വലിയ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാകിയത്. തലനാരിഴയ്ക്കാണ് അന്ന് ആളപായം ഒഴിവായത്. ഗടഋആ ഉദ്യോഗസ്ഥരുടേയും, പോലീസിന്റെയും, സ്‌കൂള്‍ അധികൃതരുടെയും, നാട്ടുകാരുടെയും ഒക്കെ സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് അധികാരികള്‍ ഇവ മുറിച്ചു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

READ ALSO:ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ യാത്രികന് അത്ഭുത രക്ഷപെടല്‍

ഇതിന്റെ പശ്ചാത്തലത്തില്‍ പിന്നീട് കൂടിയ PTA /SMC, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ സമിതി എന്നിവയുടെ സംയുക്ത യോഗം മരങ്ങളും, ജീര്‍ണ്ണിച്ച കെട്ടിടവും അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനു വേണ്ടിഅധികാരികളെ അറിയിച്ചു.’ ഇവയൊക്കെ മുഖ്യമന്ത്രിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പരിപാടി പൊന്‍കുന്നം സ്‌കൂളില്‍നിശ്ചയിക്കുന്നതിന് വളരെ മുന്‍പേ നടന്നതാണ്. അതോടൊപ്പം സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും, ഗേറ്റ് സ്ഥാപിക്കുന്നതിനും ജില്ലാപഞ്ചായത്ത് അംഗം ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. 2022/23സാമ്പത്തിക വര്‍ഷം അനുവദിച്ച ഗേറ്റ് നിര്‍മ്മാണ ജോലികള്‍ രണ്ട് മാസത്തിലേറെയായി നടന്നു വരുന്നു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന് റൂഫ് നിര്‍മ്മിച്ച് ഓഡിറ്റോറിയമാക്കി മാറ്റുവാനുള്ള 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനപ്രതിനിധികളായ MLA.ഗവ: ചീഫ് വിപ്പ് ഡോ:എന്‍ ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം T N ഗിരീഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. CR ശ്രീകുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, മെമ്പര്‍ മിനി സേതുനാഥ്, വാര്‍ഡുമെമ്പര്‍ ശ്രീലതാ സന്തോഷ് എന്നിവരുടെയെല്ലാം സ്‌കൂളുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ എല്ലാ പിന്‍ന്തുണയും കാലാകാലം നല്‍കി വരുന്നു.

READ ALSO:പരസ്പര മത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് നല്ലതല്ല: മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News