‘കങ്കണയ്ക്ക് എന്തിനാണ് വൈ പ്ലസ്സ് സുരക്ഷ’? സുബ്രഹ്മണ്യന്‍ സ്വാമിക്ക് മറുപടി നൽകി കങ്കണ

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമർശനത്തിന് മറുപടിയുമായി ബോളിവുഡ് താരം കങ്കണ രംഗത്തെത്തി . അടുത്തിടെ ഒരു എക്സ് പോസ്റ്റിൽ കങ്കണയ്ക്ക് നല്‍കുന്ന വൈ പ്ലസ് സുരക്ഷയെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് കങ്കണ മറുപടി നൽകിയത്.

”അടുത്തിടെയായി കങ്കണയെ കാണാനെയില്ലല്ലോ. അവരെപറ്റി ഒരു വാര്‍ത്തയും ഇല്ലല്ലോ, ഇപ്പോഴും 2014ന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ” എന്ന് ഒരു പാര്‍ട്ടിയില്‍ കങ്കണ ഡാന്‍സ് കളിക്കുന്ന വീഡിയോ അടക്കം ചിത്ര എന്ന എക്സ് അക്കൌണ്ട് പോസ്റ്റ് ചെയ്തിരുന്നു. ഇതിനാണ് സുബ്രഹ്മണ്യന്‍ സ്വാമി മറുപടി നല്‍കിയത്. ”അത് എസ്.പി.ജിക്ക് അറിയാന്‍ സാധിക്കും, എസ്.പി.ജി സുരക്ഷയുള്ളവരുടെ ഒരോ പോക്കുവരവും അവര്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടാകും, എന്തിനാണ് കങ്കണയ്ക്ക് ഈ സുരക്ഷ നല്‍കുന്നത് എന്ന് മനസിലാകുന്നില്ല” സുബ്രഹ്മണ്യന്‍ സ്വാമി പോസ്റ്റില്‍ കുറിച്ചു.

also read :തിരുവനന്തപുരത്ത് യുവാവിനെ കെഎസ്ആര്‍ടിസി ബസില്‍ മര്‍ദിച്ച സംഭവം; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിന് പിന്നാലെയാണ് കങ്കണ ഇതിന് മറുപടിയുമായി രംഗത്തെത്തിയത്. ”ഞാൻ വെറും ഒരു ബോളിവുഡ് താരം അല്ല ശബ്ദം ഉയര്‍ത്തുന്ന ഒരു പൌരയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ എതിരാളികള്‍ എന്നെ ലക്ഷ്യം വച്ചിരുന്നു. എന്നെപോലുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. തുക്കഡ ഗ്യാംഗിനെതിരെയും, ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെയും ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഞാന്‍ ഒരു ഫിലിം മേക്കറാണ്, നിര്‍മ്മാതാവാണ്, എന്‍റെ അടുത്ത സംരംഭം അടിയന്തരാവസ്ഥയെക്കുറിച്ചും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സംബന്ധിച്ചുമാണ്. ഇതൊക്കെ പോരെ എനിക്ക് സുരക്ഷയൊരുക്കാന്‍ കാരണങ്ങള്‍. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ സാര്‍?” – ഇങ്ങനെയാണ് കങ്കണ മറുപടി നൽകിയത്.

also read :‘പോസ്റ്റ് പാക്ക് അപ്പ്, ഡ്രസ് അപ്പ്, ഷോ അപ്പ്’;രണ്ടാം വിവാഹ ഗോസിപ്പിന് മറുപടിയുമായി ഐശ്വര്യ രജനീകാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News