മനുഷ്യരും മറ്റ് മൃഗങ്ങളുമെല്ലാം നീട്ടി വലിച്ച് കോട്ടുവായ ഇടാറുണ്ട്. പൊതുവേ നല്ല ഉറക്കം തോന്നുമ്പോള്‍ അല്ലെങ്കില്‍ ക്ഷീണം തോന്നുമ്പോഴെല്ലാമാണ് നമ്മള്‍ കോട്ടുവായ ഇടുന്നത്. എന്നാല്‍ എന്തുകൊണ്ടായിരിക്കും ഒരാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ അത് മറ്റൊരാളിലേക്ക് പകരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്.
ALSO READ: ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി
ഗവേഷകര്‍ നടത്തി പഠനത്തില്‍ പറയുന്നത് ഒരു ദിവസം മനുഷ്യന്‍ ആറു മുതല്‍ ഇരുപത്തി മൂന്ന് തവണ വരെ കോട്ടുവായ ഇടുമെന്നാണ്. തുറന്ന വായിലൂടെ ശ്വാസമെടുത്ത് ഏതാനും സെക്കന്റുകള്‍ പിടിച്ചുവച്ച ശേഷം പുറത്തേക്ക് വിടുന്നു. മനുഷ്യരിലും മൃഗങ്ങളിലും റിഫ്‌ളക്‌സ് ആക്ഷനാണ് കോട്ടുവായ എന്നത്. അതായത് ഒരു അനൈച്ഛിക ചേഷ്ട. യാന്ത്രികമായല്ല കോട്ടുവാ പകരുന്നത്. നാലഞ്ച് വയസു മുതലാണ് കുഞ്ഞുങ്ങളില്‍ കോട്ടുവാ പകരുന്നത് കാണുന്നത്.
മസ്തിഷ്‌കത്തിലുള്ള മിറര്‍ ന്യൂറോണുകള്‍ മറ്റുള്ളവരുടെ എന്തെങ്കിലും ചെയ്യുമ്പോള്‍ ആക്ടീവാകും. മാത്രമല്ല അതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കും. ഈ ന്യൂറോണ്‍ തന്നെയാണ് കോട്ടുവായ്ക്ക് പിന്നിലും. അപ്പോള്‍ നമ്മള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതുപോലെ അനുകരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കാനും പങ്കുവയ്ക്കാനുള്ള കഴിവുണ്ടാകുക എന്നതിനെ നമ്മള്‍ സഹാനുഭൂതി എന്ന് പറയും.
അപരിചിതരെക്കാള്‍ അടുപ്പമുള്ളവര്‍ കോട്ടുവായ ഇടുമ്പോഴാണ് അത് പകരുന്ന പ്രവണത കൂടുതല്‍. അടുത്തിരിക്കുന്ന ആള്‍ കോട്ടുവായ് ഇടുന്നത് കാണുമ്പോള്‍ നിങ്ങളുടെ മസ്തിഷകം അവരുടെ വികാരങ്ങളെ മനസിലാക്കുകയും അത് അനുകരിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here