രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീര്‍ക്കെട്ടുണ്ടോ..? എങ്കില്‍ കാരണം ഇതാണ്

രാവിലെ ഉണരുമ്പോള്‍ പലര്‍ക്കും മുഖത്ത് നീര്‍ക്കെട്ട് കാണാം. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തും കണ്ണിന്റെ തടത്തിലുമെല്ലാം അല്‍പം നീര് പോലെ തോന്നലുണ്ടാകും. ഇത് പലരേയും അസ്വസ്ഥമാക്കുന്നതാണ്. ഓഫിസിലും മറ്റും പോകുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് വരെയുണ്ടാകാറുണ്ട്. മുഖത്തെ അസാധാരണ നീര്‍വീക്കം ആളുകള്‍ ശ്രദ്ധിയ്ക്കാറുണ്ട്.

ഇത്തരം നീര്‍ വീക്കതിതിന് പ്രധാന കാരണം വാട്ടര്‍ റീടെന്‍ഷന്‍ ആണ്. അതായത് വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ. ഇത്തരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിന് കാരണങ്ങള്‍ പലതുമുണ്ടാകാറുണ്ട്. ഒന്നാണത് ഉറക്കത്തില്‍ വരുന്ന വ്യത്യാസം. കുറവ് ഉറക്കം, കൂടുതല്‍ ഉറക്കം, നേരം തെറ്റി ഉറക്കം എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. കിടക്കുന്ന പൊസിഷന്‍ ഇതിനുള്ള കാരണമാണ്.

ALSO READ :ലോകത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഭ്രമയുഗം
കമഴ്ന്ന് തലയിണയില്‍ മുഖം പൂഴ്ത്തി വച്ചുറങ്ങുന്നവര്‍ക്ക് ഈ പ്രശ്നമമുണ്ടാകാം. ഇതല്ലാതെ തലേന്ന് രാത്രിയില്‍ സോഡിയം അതായത് ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചാലും ഇതുണ്ടാകാം. ചിലര്‍ക്ക് രാത്രി പുറത്ത് നിന്നും ഭക്ഷണം കഴിച്ചു കിടന്നാല്‍ രാവിലെ ഇത്തരം പ്രശ്നം തോന്നിയിട്ടുണ്ടാകും. ഇതില്‍ വില്ലന്‍ ഭക്ഷണത്തില്‍ അധികം വരുന്ന ഉപ്പിന്റെ അംശമാണ്. രാത്രിയില്‍ ഫാസ്റ്റ്ഫുഡ് കഴിച്ചാലും ഇതുണ്ടാകാം. ഇത് ബര്‍ഗര്‍ മാത്രമല്ല, ബ്രെഡ്, ബണ്‍ പോലുള്ളവയും ഇതില്‍ പെടുന്നു. സോസ് പോലുള്ളവ കഴിച്ചാലും ഇതേ പ്രശ്നമുണ്ടാകും. രാവിലെ ഫ്രഷ് ആയി ഉണരാന്‍ രാത്രി ലൈറ്റ് അത്താഴം കഴിയ്ക്കണം എന്നു പറയുന്നതിന്റെ കാരണമിതാണ്. ഇതല്ലാതെ മുഖത്തോ ചര്‍മത്തിലോ നാം പുരട്ടുന്ന മേയ്ക്കപ്പ് വസ്തുക്കളും ക്രീമുകളുമെല്ലാം അലര്‍ജിയുണ്ടാക്കിയാല്‍ ഇതേ പ്രശ്നമുണ്ടാകും

ALSO READ:മുടി പൊട്ടുന്നത് സ്ഥിരമായോ..? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം…

സാധാരണ രീതിയില്‍ മുഖത്തുണ്ടാകുന്ന ഇത്തരം നീര്‍ക്കെട്ട് അല്‍പസമയം കഴിയുമ്പോള്‍ മാറും. ചിലരില്‍ ഇത് ഇതേ രീതിയില്‍ കൂടുതല്‍ നേരം നില നില്‍ക്കും. ഇത് മറി കടക്കാന്‍ മുഖത്ത് ലഘുമസാജ് ചെയ്യാം. മുഖത്ത് നന്നായി പ്രസ് ചെയ്യുക. ആവി പിടിയ്ക്കുക എന്നിവയും നല്ലതാണ്. നല്ലതുപോലെ വെളളം കുടിയ്ക്കുക, തലേന്ന് ലൈറ്റ് ഫുഡ് കഴിയ്ക്കുക, നല്ലരീതിയില്‍ ഉറങ്ങുക എന്നിവയെല്ലാം പിറ്റേന്ന് ഫ്രഷ് ആയി ഉണരാന്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News