സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം

സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം. മലപ്പുറം എസ് പി, ഡിവൈഎസ്പി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി. മലപ്പുറത്തെ നടപടി ജില്ലയില്‍ പൊലീസിനെതിരെ ഉയര്‍ന്ന പരാതികളും പശ്ചാത്തത്തിലാണ്.

ALSO READ:തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ജലവിതരണം മുടങ്ങും

സംസ്ഥാന വ്യാപകമായി പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാറ്റമുണ്ടെങ്കിലും മലപ്പുറത്ത് ജില്ലയില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. എസ് പി, ഡിവൈഎസ്പി മുതല്‍ മുകളിലോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി. മലപ്പുറം എസ്.പി എസ്.ശശിധരനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. ആര്‍ വിശ്വനാഥാണ് പുതിയ മലപ്പുറം എസ് പി.

ALSO READ:കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണ മേഖലയിലേക്ക് കടന്നുവരണം: ഡോ. ആര്‍ ബിന്ദു

പൊതു മാറ്റങ്ങള്‍ ഇപ്രകാരമാണ്- സി എച് നാഗരാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, എ അക്ബറിന് എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റം, എസ് ശ്യാം സുന്ദര്‍ സൗത്ത് സോണ്‍ ഐ.ജിയാകും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു ശ്യാം സുന്ദര്‍. തൃശൂര്‍ റേഞ്ച് DIG തോംസണ്‍ ജോസിന് എറണാകുളം റേഞ്ച് DIG യുടെ അധികചുമതല നല്‍കി. പുട്ട വിമലാദിത്യ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. ഹരിശങ്കര്‍ പൊലീസ് ആസ്ഥാനത്തെ AIGയാകും. ജെ ഹിമെന്ദ്രനാഥിനെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയായും മാറ്റി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News