വോട്ട് ചെയ്യാൻ എത്തിയപ്പോൾ ലിസ്റ്റിൽ പേരില്ല; പൂനെയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ പരാതികൾ വ്യാപകം

മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിൽ പൂനെ ജില്ലയിൽ നിന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പേരുകൾ നഷ്‌ടപ്പെട്ട നിരവധി പേരാണ് പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൂനെ കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് ഷിൻഡെയ്ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നും, മറ്റാരോ ഈ പേരിൽ വോട്ട് ചെയ്തതായാണ് കണ്ടെത്തിയത് എന്നും പരാതിയുണ്ട്. പല വോട്ടർമാരും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വോട്ടർമാരുടെ പട്ടികയിൽ നിന്ന് പേര് നഷ്ടപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ചു.

Also Read; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

എഴുപതുകാരനായ പ്രഭാകർ വാഡിംബെ, ബൂത്തിൽ എത്തിയപ്പോഴാണ് അറിയുന്നത് പേര് പട്ടികയിൽ ഇല്ലെന്ന്. കാരണം തേടി അലയാൻ വയ്യെന്നും വീട്ടിലേക്ക് മടങ്ങുകയാണെന്നും പ്രഭാകർ പറഞ്ഞു. അടുത്തിടെ ബോംബെയിൽ നിന്ന് പൂനെയിലേക്ക് താമസം മാറിയ അമീത് തക്കർ, വികലാംഗയായ അമ്മയ്ക്ക് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ആശങ്ക പങ്കുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് പട്ടികയിൽ പേരില്ലെന്ന് അധികൃതർ അറിയിച്ചത്.

Also Read; കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി

മുംബൈയിൽ നിന്നും താമസം മാറിയപ്പോൾ വോട്ടർ പട്ടികയിൽ നിന്നും അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം തേടുകയാണ് തക്കർ. അതേസമയം ജൂൺ പത്തിന് ശേഷം വന്നാൽ പരിഹാരം കാണാമെന്നാണ് അധികൃതർ പറയുന്നത്. വോട്ടർമാരോട് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാനും പോളിങ് ബൂത്തിനകത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കാനും പൂനെ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News