സംസ്ഥാനത്ത് നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം. ആലപ്പുഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്
സംസ്ഥാനത്തു ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെക്കിലും, മഴ മൂലം സംസ്ഥാനത്തു ഉടനീളം വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. കൊല്ലം ജില്ലയില്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി.കരുനാഗപ്പള്ളിയിലും തൊടിയൂരിലുമാണ് വെള്ള പൊക്കം. ഇടക്കുളങ്ങര റോഡിന് കുറുകയുള്ള തോട് കരകവിഞ്ഞൊഴുകിയാണ് വീടുകളില്‍ വെള്ളം കയറിയത്.
Also Read: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു
കോട്ടയം തട്ടാര്‍കാട് മണ്ണടിച്ചിറ പാടശേഖരത്തില്‍ മടവീണു. 220 ഏക്കറിലെ നെല്‍കൃഷിയാണ് മടവീഴ്ചയില്‍ വെള്ളത്തില്‍ മൂടിയത്. ആലപ്പുഴ വീയപുരം- -ചെറുതന അച്ചനാരി കുട്ടന്‍കരി പാടത്ത് ബണ്ടുപൊളിഞ്ഞ് വെള്ളം കയറി. കോട്ടയത്ത് പടിഞ്ഞാറന്‍മേഖലയില്‍ വെള്ളം കയറിയ സ്ഥലങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയില്‍ കാര്യമായതോതില്‍ മഴ പെയ്തില്ലെങ്കിലും അപ്പര്‍ കുട്ടനാട് മേഖലയിലെ ദുരിതത്തിന് അഴവില്ല.
തിരുവല്ല താലൂക്കിലെ പല പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. തിരുവല്ല താലൂക്കിലെ പല പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ ആറുകളിലെ ശക്തമായ ഒഴുക്കില്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം ജില്ലയില്‍ ഇതുവരെ 63 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതാണ് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. ഗ്യാപ്പ് റോഡിന് സമീപം ഉണ്ടായ മലയിടിച്ചലില്‍ ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ന്യൂ കോളനിയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു.
കാസര്‍കോഡ് കനത്ത മഴയില്‍ മഞ്ചേശ്വരം പുഴ, ഉപ്പള പുഴ, ഷിറിയ പുഴ, മൊഗ്രാല്‍ പുഴ, നീലേശ്വരം പുഴ, കാര്യങ്കോട് പുഴ എന്നീ നദികളില്‍ ജലനിരപ്പ് അപകട നിലക്ക് മുകളില്‍ ഉയര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here