കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; വിവിധയിടങ്ങളിൽ വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

കനത്ത മഴയിൽ  സംസ്ഥാനത്ത്  വ്യാപക നാശനഷ്ടം. കോട്ടയത്തും പത്തനംതിട്ടയിലും കോ‍ഴിക്കോടും വീടുകള്‍ തകര്‍ന്നു. കൊല്ലം-ചെങ്കോട്ട പാതയില്‍ മരം വീണ് ഒരു മണിക്കൂറോളം  ഗതാഗതം തടസ്സപ്പെട്ടു. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ടയിലും ഇടുക്കിയിലും എന്‍ ഡി ആര്‍ എഫ് സംഘം ക്യാംപ് ആരംഭിച്ചു.

കൊല്ലം പുനലൂർ കുന്നിക്കോട് അബ്ദുൾ സലാമിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. അഴീക്കലിൽ കക്ക വാരുകയായിരുന്ന തൊഴിലാളിയുടെ ചെറുവള്ളം മുങ്ങി. വള്ളത്തില്‍ ഉണ്ടായിരുന്ന ക്ലാപ്പന സ്വദേശി ബാബു നീന്തി രക്ഷപ്പെട്ടു. ട്രാക്കിൽ മരം വീണ് വൈദ്യുത ലൈനിന് കേട്പാടുകൾ സംഭവിച്ചിതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂർ, പുനലൂർ – കൊല്ലം മെമു സർവ്വീസുകൾ റദ്ദാക്കി. പത്തനംതിട്ട കോട്ടാങ്ങലില്‍ കിണർ ഇടിഞ്ഞ് താണു.കൊച്ചിയില്‍ ഹോട്ടലിന് മുകളിലേക്ക് മരം വീണു.

Also Read :കാസർകോഡ് മരം വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം; വീഴ്ചപറ്റിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കൊല്ലം കുണ്ടറ കാഞ്ഞിരോട് കോട്ടയ്ക്കകം സങ്കീർത്തനത്തിൽ സണ്ണിയുടെ വീട് മരം വീണ് തകർന്നു. കുരുമ്പൻമൂഴി കോസ് വേ യിൽ മരങ്ങൾ അടിഞ്ഞു വെള്ളം ഒഴുകുന്നത് തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരങ്ങള്‍ നീക്കിയത്. പമ്പാ നദിയിലെ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി . മഴ ശക്തി പ്രാപിക്കും എന്ന മുന്നറിയിപ്പുള്ളതിനാൽ തിരുവല്ലയിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പത്തനംതിട്ടയില്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.

കോട്ടയം വെച്ചൂർ ഇടയാഴത്ത് ഒരു വീട് ഇടിഞ്ഞു വീണു. ഇടയാഴം സ്വദേശി സതീശന്റെ വീട് ഇന്നലെ രാത്രിയാണ് ഇടിഞ്ഞു വീണത്. വീട്ടിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെ കടലിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. ബീഹാർ സ്വദേശി രാജ് കുമാറിനെയാണ് കാണാതായത് ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

Also Read :കോൺസുലേറ്റുകൾക്ക് മുൻപിൽ ഖാലിസ്ഥാനി പ്രതിഷേധം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഇടുക്കി ഉടുമ്പൻചോല രാജാക്കണ്ടം വെള്ളിമലയിൽ കനത്ത മഴയിൽ വെള്ളിമല സ്വദേശി വിനുവിൻറെ വീട് തകർന്നു. ഇന്ന് പുലർച്ചയോടെ കിടപ്പുമുറിയോട് ചേർന്ന് ഭാഗമാണ് തകർന്ന് വീണത്. സംഭവസമയം ആരും മുറിക്കുള്ളിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ വർഷത്തെ മഴയിലും വിനുവിൻറെ വീടിൻറെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു.

പാലാരിവട്ടം എസ്.എൻ ജംഗ്ഷന് സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ് നാശനഷ്ടമുണ്ടായി. സമീപത്തെ ഹോട്ടലിന് മുകളിലേക്കാണ് മരം വീണത്.തൃശ്ശൂർ ഷോർണൂർ സംസ്ഥാനപാതയിൽ പെരിങ്ങാവ് മധുര ഹോട്ടലിന് സമീപം നൂറുവർഷം പഴക്കമുള്ള മരം റോഡിലേക്ക് കടപുഴകി വീണു. കെഎസ്ഇബി അധികൃതരുടെയും തൃശ്ശൂർ കോർപ്പറേഷന്റെയും നേതൃത്വത്തിലാണ് മരം മുറിച്ചു മാറ്റി.വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു . തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊ‍ഴിലാളികള്‍ കടലില്‍ വീണു. പിന്നീട് ഇവര്‍ നീന്തി രക്ഷപ്പെട്ടു. കോ‍ഴിക്കോട് വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു. സാന്റ് ബാങ്ക് സിലെ വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News