സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; അതീവ ജാ​ഗ്രത വേണമെന്ന് നിർദ്ദേശം

കാലവർഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കനത്ത മഴയിൽ വയനാട്‌ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞത്.വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവാ കുകയായിരുന്നു.

അതേസമയം, കോട്ടയം തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. ഇന്ന് രാവിലെ ആറരയോടെയാണ് പള്ളി തകർന്ന വീണത്. ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നിൽക്കുകയാണ്. പമ്പ മണിമല നദികളിൽ നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.

Also Read:കനത്തമഴ; നിലമ്പൂരിൽ പാത ഒലിച്ചുപോയി

കൂടാതെ മലപ്പുറം കാളികാവിൽ മണ്ണിടിഞ്ഞ് വീടിനു നാശം. ചാഴിയോട് ആനവാരിയിലെ കോഴിപ്പാടൻ ശറഫുദ്ദിന്റെ വീടിനാണ് നാശം നേരിട്ടത് .
വീടിന്റെ ഒരു ബെഡ്‌റൂമിനും സൺഷേഡിനുമാണ് കേടു പറ്റിയത്. മുപ്പതടിയോളം ഉയരത്തിൽ പാറക്കല്ലും മണ്ണും ഇടിഞ്ഞു കാർപോർച്ചു വരെയെത്തി. തൃശ്ശൂർ പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണു. മതിലിൽ ചേർത്ത് നിർമ്മിച്ച ഷെഡ്ഡും തകർന്നു.സ്കൂളിൻ്റെ പ്രധാന കവാടത്തിനോട് ചേർന്നുള്ള മതിലാണ് റോഡിലേക്ക് മറിഞ്ഞത്.

Also Read:കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

മഴയെത്തുടർന്ന് വയനാട്ടിലും വലിയതോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. നീരാട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.

അതേസമയം മലപ്പുറം കവണക്കല്ലിൽ റെഗുലേറ്റർ ഷട്ടറുകൾ തുറന്നു. പ്രദേശത്തുള്ളവർ ജാഗ്രത പാലിയ്ക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News