സംസ്ഥാനത്ത് തുടരുന്ന മഴയിൽ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടം.കൊച്ചിയിലും മൂന്നാറിലും മണ്ണിടിച്ചിൽ ഉണ്ടായി .കുട്ടനാടിന്റെ അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടും തുടരുകയാണ്.മൂന്നാർ ന്യൂ കോളനിയിൽ മഴയിൽ രണ്ട വീടുകൾ തകർന്നു.ഒരു വീട് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. വള്ളി ഗണേശൻ , കാളി അന്നക്കിളി എന്നിവരുടെ വീടുകളാണ് തകർന്നത്. വള്ളി ഗണേശന്റെ വീട് തകർന്ന് അന്നക്കിളിയുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വീട്ടുകാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതിനാൽ ആളപായമില്ല
“പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ വന്നു”: പതിനാറു വയസുകാരന്‍റെ കുറിപ്പ്
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു, ദേശീയപാതയിലെ ഗ്യാപ് റോഡിനു റോഡിനു സമീപമാണ് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.രാവിലെ ഒമ്പതരയോടെയാണ് സംഭവം.
കോട്ടയം ജില്ലയുടെ പടിഞ്ഞാർ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി മാത്രമല്ല ജനങ്ങൾ നേരിടുന്നത്. ഇഴജന്തുക്കളുടെ ഭീഷണി കൂടിയാണ്. കോട്ടയം നഗരസഭ പരിധിയിലെ താമസക്കാരിയായ കൊച്ചു മോളുടെ കൊച്ചു മോളുടെ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിലെത്തിയത് കരിമൂർഖൻ ആയിരുന്നു.
മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു
തുടർച്ചയായ പെയ്ത ശക്തമായ മഴയിൽ അപ്പർ കുട്ടനാട്ട് മേഖലയിൽ വൻ കൃഷി നാശമാണ് ഉണ്ടായത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും മേഖലയിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല.കുട്ടനാട് ചമ്പക്കുളത്തെ 160 ഏക്കറുള്ള മൂലപ്പള്ളിക്കാട് പാടശേഖരത്തിൽ വെള്ളം കയറി. ശക്തമായ വെള്ളപ്പാച്ചിലിൽ മൂന്നിടത്ത് പുറംബണ്ട് തകർന്നു.വിത്ത് വിതച്ചിട്ട് 12 ദിവസമായ പാടശേഖരത്തിലാണ് വെള്ളം കയറിയത്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 10 കോടി 70 ലക്ഷം രൂപയുടെ കാർഷിക വിളനാശം റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ നാല് ദിവസത്തെ ശക്തമായ മഴയെ തുടർന്ന് നാല് പാടശേഖരങ്ങളിൽ പൂർണ്ണമായും മട വീണു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here