സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ; ആളപായമില്ല

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസർഗോഡ് കൊല്ലമ്പാറ തലയടുക്കത്ത് കുന്നുമ്മൽ രാഘവന്റെ വീടിന് മുകളാൽ മരം കടപുഴകി വീണു. കയ്യൂർ ക്ലായിക്കോട് മരം വീണ് എം എൻ ചാൽ മീനാക്ഷിയുടെ വീട് ഭാഗികമായി തകർന്നു. നീലേശ്വരത്ത് ചെമ്മാക്കര വളപ്പിൽ നാരായണിയുടെ വീട് മഴയിൽ തകർന്നു കണ്ണൂർ പയ്യന്നൂരിൽ മഴക്കെടുതിയിൽ വീട് തകർന്നു. കണ്ടങ്കാളിയിലെ തങ്കമണിയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും നശിച്ചു.

ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ വടകര കനത്ത മഴയിലും കാറ്റിലും റോഡരികിൽ പാർക്ക് ചെയ്ത കാറിന് മുകളിൽ തേക്ക് മരം കടപുഴകി വീണ് കാർ തകർന്നു. ഇറിഗേഷൻ കനാൽ റോഡരികിൽ നിർത്തിയ കാറിന് മുകളിലാണ് തേക്ക് വീണത്. സംഭവം നടക്കുമ്പോൾ കാറിനകത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി. കീഴൽ സ്വദേശി സുഭീഷിൻ്റ കാറിന് മുകളിലാണ് മരം വീണത്. കാർ നിർത്തി സമീപത്തുള്ള വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. മേഖലയിൽ കനത്ത മഴ തുടരുകയാണ്. പാലക്കാട് ആലത്തൂരിൽ കാറിനും സ്കൂട്ടറിനും മുകളിലേക്ക് മരം വീണു.

Also Read: വിപണി ഇടപെടൽ; സപ്ലൈകോയ്‌ക്ക്‌ 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

ആലത്തൂർ ബാങ്ക് റോഡിലാണ് വഴിയരികിലെ മരം കടപുഴകി കാറിനും സ്കൂട്ടറിനും മുകളിലേക്ക് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയിൻ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകവെ മരം കടപുഴകി വീഴുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ കാജയും കാർ യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂരിൽ അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപം റോഡരികിൽ നിന്ന വൻ മരം കടപുഴകി വീണു. മരം വീണതിനെ തുടർന്ന് ചാലക്കുടി മലക്കപ്പാറ റോഡിന്റെ ഒരു വശം തകർന്നു. മരം സമീപത്തെ എണ്ണപ്പന തോട്ടത്തിലേക്ക് വീണത്തിനാൽ ഗതാഗത തടസ്സവും മറ്റ് അപകടങ്ങളും ഒഴിവായി. വീടുകളും, റിസോർട്ടുകളുമാണ് എതിർ ഭാഗത്ത് ഉണ്ടായിരുന്നത്. ആലപ്പുഴയിൽ മരം വീണ് അപകടമുണ്ടായി. ശക്തമായ കാറ്റിനെ തുടർന്ന് പാലാ പ്രവിത്താനത്ത് വ്യാപക നാശ നഷ്ടം. പ്രവിത്താനം ടൗണിന് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നു. പ്രവിത്താനം-പ്ലാശനാൽ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാട് പറ്റി. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഉച്ചക്ക് ഒരു മണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.

ഇന്നലെ ഐങ്കൊമ്പ് മേഖലയിൽ കാറ്റ് വീശി നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ആർ.ഒ ജംക്ഷന് സമീപം റോഡിലേക്ക് മരം കടപുഴകി വീണു. രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്. കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടം അടച്ചു. ജലപാതത്തിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് നടപടി. പാലരുവിയിലേക്കുള്ള റോഡിൽ രണ്ട് മരം കടപുഴകി വീണ് ഗതാഗതവും തടസപ്പെട്ടു.കോട്ടയം വൈക്കം വെച്ചൂരിൽ റോഡിന് കുറുകെ മരം വീണു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു.

Also Read: ‘ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരം’; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

രണ്ട് കാറുകൾക്ക് മുകളിൽ മരം വീണു. കാറിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. രണ്ടു കാറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. മരം വീണതിനെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. വൈക്കം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തിരുവനന്തപുരം ‘പാലോട് – കല്ലറ റൂട്ടിൽ സുമതി വളവിൽ മരങ്ങൾ കടപുഴകി വീണ് 7 ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. 4 മരങ്ങളാണ് ഇലക്ട്രിക്ക് ലൈന് മുകളിലൂടെ വീണത്. അതുവഴി പോയ കാറിൻ്റെ മുകളിൽ ഇലക്ട്രിക്ക് ലൈൻ വീണു. വൈദ്യുതി ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഏറണാകുളം ജില്ലയിൽ മരം വീണ് മൂന്നു വീടുകൾക്ക് നാശനഷ്ടം. കാറ്റിലും മഴയിലും മരം വീണ് ജില്ലയിൽ വിവിധയിടങ്ങളിലായി മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുന്നത്തുനാട് താലൂക്ക് തിരുവാണിയൂർ മുക്കാടത്ത് ഉണ്ണികൃഷ്ണൻ്റെ വീടിനു മുകളിൽ പറമ്പിലെ ആഞ്ഞിലി മരം മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം ഉണ്ടായി. മുവാറ്റുപുഴ താലൂക്ക് തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദൻ്റെ വീടിന് മുകളിലേക്ക് മരം വിണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മുവാറ്റുപുഴ താലൂക്കിൽ തന്നെ ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ കരുണാകരൻ്റെ മകൻ ബിനുവിൻ്റെ വീടിന് മുകളിൽ സമീപത്തെ മരം വീണു വീടിൻ്റെ ഒരു ഭാഗം തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News