ദുരിതപെയ്ത്തിൽ കോട്ടയം ജില്ലയിൽ വ്യാപകനഷ്ടം; മീനച്ചിൽ താലൂക്കില്‍ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ

കോട്ടയം ജില്ലയിലെ മഴ കുറവുണ്ടെങ്കിലും, ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ വിവിധ താലൂക്കുകളിലായി 16 വീടുകള്‍ക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. ഒരു വീട് പൂര്‍ണ്ണമായി തകർന്നു. ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മുന്നിടങ്ങളിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. മുണ്ടക്കയത്തും, വൈക്കത്തുമായി രണ്ടു പേരെ വെളളത്തില്‍ കാണാതായിട്ടുണ്ട്.

Also Read; മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യുഡിഎഫ് ഭരണ കാലത്ത്; രേഖകൾ പുറത്ത്

വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞായിരുന്നു അപകടം. ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മൊത്തം 332 പേർ ഈ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. 126 സ്ത്രീകളും, 125 പുരുഷന്‍മാരും, 81 കുട്ടികളുമാണ് ക്യാമ്പിൽ ഉള്ളത്.

Also Read; സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന്; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News