ബാബറി മസ്ജിദ് വിഷയത്തിലെ കെ. സുധാകരൻ്റെ പരാമർശം വിവാദത്തിൽ, സംഘപരിവാറിനെ വെള്ളപൂശിയ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം

ബാബറി മസ്ജിദ് വിഷയം ജാംബവാന്‍റെ കാലത്തെ കാര്യമാക്കി പറഞ്ഞ് സംഘപരിവാറിനെ വെള്ളപൂശിയ കെ. സുധാകരനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദുത്വ വര്‍ഗീയവാദി സന്ദീപ് വാര്യരെ കോണ്‍ഗ്രസിൽ ചേര്‍ത്തതിന് പിന്നാലെയുളള കെ. സുധാകരന്‍റെ  പ്രതികരണം കോണ്‍ഗ്രസ്സ് സംഘപരിവാര്‍ വല്‍ക്കരിക്കപ്പെടുന്നതിന്‍റെ സൂചനയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്. കോണ്‍ഗ്രസിൻ്റെ  ഒത്താശ്ശയോടെ സംഘപരിവാര്‍ ബാബറിമസ്ജിദ് തകര്‍ത്തത് മതേതര ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആ‍ഴത്തിലുളള മുറിവാണ്.

ALSO READ: കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌: ഇനി നിശബ്ദ പ്രചാരണം

ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷം രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത് മുസ്ലിം ന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരങ്ങളാണെന്നിരിക്കെ അത്തരമൊരു വിഷയത്തെക്കുറിച്ച്  കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം വിലകുറഞ്ഞതാണെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. കടുത്ത ഹിന്ദുത്വ വര്‍ഗീയവാദിയായ സന്ദീപ് വാര്യര്‍ ആര്‍എസ്എസിനെ തളളിപറയാതെ തന്നെ കോണ്‍ഗ്രസ്സിലെത്തിയതിന് പിന്നാലെയാണ് സുധാകരന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. അതേസമയം, കെ. സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വവും ഇതുവരെ തയാറായിട്ടില്ല.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News