സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തൃശ്ശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിജെപി ഓഫീസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

Also Read: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം: മുഖ്യമന്ത്രി

മാർച്ചിൽ എം എ ബേബി പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യൻ ഹിറ്റ്ലർ എന്ന് എം എ ബേബി പറഞ്ഞു. നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് വിക്തമാകുന്നു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആർ എസ് എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിന് രാജ്യത്ത് എന്നും ചെയ്യാം എന്ന നിലയിൽ എത്തി. ഇക്ട്രൽ ബോണ്ട്, തെരഞ്ഞെടുപ്പിൽ സുപ്രീം കേടതിയിൽ നിന്നും ഇലക്ഷൻ കമ്മീഷൻ എന്നിവയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ഇത്തരം പ്രവൃത്തികൾ. ഹിറ്റ്ലറിൻ്റെ വഴിയെ പോവുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്ന വിധമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News