ചില മാധ്യമങ്ങളുടെയും ഓൺലൈൻ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുകയിൽ നടന്ന സമ്മേളനത്തിന്റെ വിജയം; കുറിപ്പ് ശ്രദ്ധേയമാവുന്നു

ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൻ്റെ പേരിൽ മാധ്യമങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. അമേരിക്കൻ മലയാളികകളായ നിരവധിപ്പേരാണ് കേരളത്തിൽ പ്രചരിപ്പിച്ച വാർത്തകൾക്കെതിരെ രംഗത്ത് വന്നത്. എഴുത്തുകാരനും നടനുമായ തമ്പി ആൻ്റണി അടക്കമുള്ളവർ കേരളത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രംഗത്ത് വന്നത് സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നിരവധി സാധാരണക്കാരാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ രംഗത്ത് വന്നത്.

ഇപ്പോഴിതാ ദുഷ്പ്രചരണങ്ങളുടെ മുനയൊടിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് അമേരിക്കൻ മലയാളിയായ കെ.കെ.ജോൺസൻ പങ്കുവെച്ചിരിക്കുന്നത്.ദുഷ്പ്രചാരണങ്ങൾ നടത്തിയും പത്രധർമ്മം നിറവേറ്റിയ കേരളത്തിലെ ചില പത്രങ്ങളുടെയും ഓൺലൈൻ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുക എന്ന് പറയുന്ന ടൈംസ്‌ക്വയറിൽ നടന്ന സമ്മേളനത്തിന്റെ വിജയവും ജനപങ്കാളിത്തവും എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പിൻ്റെ പൂർണ്ണരൂപം

ലോകകേരളസഭ മേഖലാസമ്മേളനത്തിൽ ഒരു ഡെലിഗേറ്റായി പങ്കെടുത്ത വെറും സാധാരണക്കാരനായ ഒരു പ്രവാസിമലയാളിയാണ് ഞാൻ. ഈ സമ്മേളനത്തിനെതിരെ അതിനിന്ദ്യവും നീചവുമായ വാർത്തകൾ നൽകിയും ദുഷ്പ്രചാരണങ്ങൾ നടത്തിയും പത്രധർമ്മം നിറവേറ്റിയ കേരളത്തിലെ ചില പത്രങ്ങളുടെയും ഓൺലൈൻ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുക എന്ന് പറയുന്ന ടൈംസ്‌ക്വയറിൽ നടന്ന സമ്മേളനത്തിന്റെ വിജയവും ജനപങ്കാളിത്തവും. എനിക്ക് ആകെ ചിലവായത് തീവണ്ടിക്കൂലിയായ ഇരുപത് ഡോളറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News