ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്. ഇഡിയും ഐടി വകുപ്പുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. പശ്ചിമ ബംഗാളില്‍ ഭക്ഷ്യ മന്ത്രിയുടെ വസതിയടക്കം രാജ്യത്ത് 90 ഇടങ്ങളിലാണ് റെയ്ഡ്. പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാപക പരിശോധന.

Also Read; പൊലീസുകാരന്‍റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

പശ്ചിമ ബംഗാള്‍ ഭക്ഷ്യ, വിതരണ മന്ത്രി രതിന്‍ ഘോഷിന്റെ വസതിയില്‍ അടക്കം 13 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തി. രതിന്‍ ഘോഷ് മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇഡി നടപടി. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ ശിവമോഗയിലെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.

Also Read; ‘മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്നു, എന്ത് ജനാധിപത്യമാണ് ഇവിടെ നടക്കുന്നത്?’ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി കെ സനോജ്

തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എയുടെ വീട്ടില്‍ ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ബിആര്‍എസ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മാഗന്ദി ഗോപിനാഥുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന. ഹൈദരാബാദിലും മറ്റിടങ്ങളിലും ഐടി പരിശോധന നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആരക്കോണത്ത് നിന്നുള്ള ലോക്‌സഭ അംഗമാണ് ജഗത്രക്ഷകന്‍. മുന്‍ കേന്ദ്ര മന്ത്രിയായ ജഗത്രക്ഷകന്‍ അറിയപ്പെടുന്ന ബിസിനസുകാരന്‍ കൂടിയാണ്. അതിനിടെ ഇഡി രജിസ്റ്റര്‍ ചെയ്ത മദ്യനയകേസില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി പ്രതി ചേര്‍ത്തേക്കും. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Also Read; ‘അധികാര ദുർവിനിയോഗം’ ; ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News