സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ നിന്ന് ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മലയോര പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം തുടരുകയാണ്.
ALSO READ:‘എൽഡിഎഫ് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും’: ഇ പി ജയരാജൻ
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറാതാ വാഡക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ വരുന്ന 5 ദിവസം കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
ALSO READ:കാന്‍ ചലച്ചിത്രമേളയിലെ നേട്ടം; ബഹുമതി ലഭിച്ചവരെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
കള്ളകടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം തുടരുകയാണ്. ഇതിനൊപ്പം തീരദേശത്തും ജാഗ്രത നിര്‍ദ്ദേശം തുടരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here