ബലാല്‍സംഗക്കേസില്‍ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി വ്യാപക തെരച്ചിൽ. സിദ്ദിഖിന്‍റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പ്രത്യേക അന്വേഷണ സംഘം കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചറിഞ്ഞ സിദ്ദിഖ് മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ലെന്ന് പോലീസ് മനസിലാക്കി. നെടുമ്പാശ്ശേരിയിലെയും കൊച്ചി നഗരത്തിലെയും ഹോട്ടലുകളിലും നടൻ എത്താൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.പക്ഷേ ആളെ കണ്ടെത്താനായില്ല.
അതേ സമയം, അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം.ഇതിന്‍റെ ഭാഗമായി സിദ്ദിഖിന്‍റെ മകന്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തി. യുവനടി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റമുള്‍പ്പടെ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തത്. എന്നാൽ, നിരപരാധിയാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടി നടൻ ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here