യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം

യൂത്ത് കോണ്‍ഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. നിയമസഭയ്ക്ക് സമീപം ബാരിക്കേഡ് വെച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പൊലീസിന് നേരെ കല്ലും പട്ടികയും എറിഞ്ഞായിരുന്നു അക്രമം. ആദ്യം മുതല്‍ അക്രമം അഴിച്ചുവിട്ട പ്രവര്‍ത്തകര്‍ വി ഡി സതീശന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം വീണ്ടും ബാരിക്കേടുകള്‍ മറിച്ചിട്ട് പ്രകോപനത്തിന് ശ്രമം നടത്തി.

ALSO READ:മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മറിച്ചിട്ട ബാരിക്കേഡ് എം സി റോഡില്‍ എത്തിച്ച പ്രവര്‍ത്തകര്‍ വാഹന തടസവും ഉണ്ടാക്കി. പൂര്‍ണസമയവും സംയമനം പാലിച്ച പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ 5 റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ALSO READ:കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News