കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി

KOLKATA DOCTOR CASE

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനുനേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. അതേസമയം മുഖ്യപ്രതി സഞ്ജയ് റോയ് സംഭവ ദിവസം സഞ്ചരിച്ചത് പൊലീസ് കമ്മീഷ്ണരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിലെന്ന് സൂചന.

Also Read; പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി

കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനെതിരായ വിദ്യാര്‍തിഥികളുടെ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നുഴഞ്ഞുകയറിയ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനും നേരെ ഇവര്‍ കല്ലെറിഞ്ഞതോടെ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

മാത്രമല്ല 6000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സെക്രട്ടേറിയേറ്റിന് ചുറ്റും വിന്യസിച്ചിരുന്നു.19 പോയിന്റുകളിലായി ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തതും സംഘര്‍ഷത്തില്‍റെ ആക്കം കൂട്ടി. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ മുഖ്യപ്രതി സഞജയ് റോയ് സംഭവ ദിവസം സഞ്ചരിച്ചത് പൊലീസ് കമ്മീഷ്ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത് ഈ കമ്മീഷണറാണെന്നും ഇയാള്‍ മമതയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read; പള്ളിക്കത്തോട് കൊലപാതകം ; ഭാര്യയ്ക്കും പങ്ക്, പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അതേ സമയം പ്രതിഷേധത്തില്‍റെ മറവില്‍ സംസ്ഥാനത്ത് അക്രമം അഴിച്ചിവിടാനും ക്രമസമാധാനം തകര്‍ക്കാനുമാണ് ബിജെപിയുടെ ശ്രമം. പ്രതികളെ സംരക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണ് മമതയും നടത്തുന്നത്. സംഭവത്തില്‍ തൃണമൂലും ബിജെപിയും രാഷ്ടീയ പ്രത്യാരോപണങ്ങളുയർത്തുമ്പോൾ നിഷേധിക്കപ്പെടുന്നത് അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ലഭിക്കേണ്ട നീതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News