കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയില്‍

കൊല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also read:ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ഇ-പാസ്; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. അമ്മയും മകളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News