കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ

ദൂരദേശങ്ങളിലുള്ളവർ തങ്ങളുടെ വീട്ടിലേക്ക് ചെലവിനുള്ള പണം അയച്ചുകൊടുക്കുക പതിവാണ്. ചിലപ്പോൾ ആ പണം വെച്ചുകൊണ്ടാകും വീട്ടുകാര്യങ്ങൾ ഓടുന്നത് തന്നെ. ഇവരെല്ലാംതന്നെ ആ പണം എങ്ങനെ ചെലവാകുന്നു, എവിടെയെല്ലാം ചെലവ് കൂടുന്നു എന്നറിയാനായി കണക്ക് എഴുതിവെയ്ക്കും. കൃത്യമായി പണം വിനിയോഗിക്കാൻ ഈ കണക്കുകൾ സഹായിക്കും എന്ന കാര്യത്തിലും തർക്കമില്ല.

ALSO READ: പ്രായപൂർത്തിയാകാത്ത,കാഴ്ചവൈകല്യമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യൂട്യൂബർ അറസ്റ്റിൽ

എന്നാൽ ഇത്തരത്തിൽ കണക്ക് ചോദിച്ചതിന് ഭാര്യ ഭർത്താവിനെ കെട്ടിയിട്ട് തല്ലിയ വാർത്തയാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. ഭാര്യയും ഭാര്യയുടെ സഹോദരിയും ചേർന്നാണ് യുവാവിനെ തല്ലിച്ചതയ്ക്കുന്നത്. താൻ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് ചോദിച്ചതിനാണ് ശിവകുമാർ എന്ന യുവാവ് ക്രൂരമർദ്ദനം ഏൽക്കുന്നത്.

ALSO READ: എഴുപത്തിയെട്ടാം വയസ്സിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് പ്രിയതാരം സൈറാ ബാനു

ബനാറസിലാണ് ശിവകുമാറുടെ താമസം. സഹോദരനോടൊപ്പം വണ്ടിയിൽ കുൽഫി വിൽക്കുന്ന ജോലിയാണ് ഇയാൾക്ക്. ഇത്തരത്തിൽ ജോലിചെയ്തുകിട്ടുന്ന തുച്ഛമായ പണത്തിൽനിന്ന് മിച്ചംപിടിച്ച ശേഷം ബാക്കി വീട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ വീട്ടിലേക്ക് വന്ന ശിവകുമാർ തന്നോട് ചോദിക്കാതെത്തന്നെ തന്റെ ഭാര്യ എട്ട് കിന്റൽ ഗോതമ്പ് വിറ്റതായി കണ്ടെത്തി. താൻ ബനാറസിൽ നിന്നയച്ച 32000 രൂപ എന്തുചെയ്തെന്നും ചോദിച്ചു. ഇത്രയും കേട്ടതോടെ ദേഷ്യം വന്ന ഭാര്യയും സഹോദരിയും ചേർന്ന് ശിവകുമാറിന്റെ കൈകൾ കെട്ടിയിട്ട് വടികൊണ്ട് പൊതിരെ തല്ലുകയായിരുന്നു.

ALSO READ: പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; കർണാടക ഹൈക്കോടതി

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിനകം നിരവധി പുരുഷന്മാർ ഈ വീഡിയോക്ക് താഴെ പുരുഷന്മാർക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തുവന്നുകഴിഞ്ഞു. അതേസമയം ശിവകുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News