നവിമുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ മനോജ് സിങ് രാംനാരായണന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഭാര്യ പൂനം സിങ്(34) ഡ്രൈവറായ രാജു എന്ന ശംഷുല്‍ അബുറേര ഖാന്‍(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജുവുമായി അടുപ്പത്തിലായിരുന്ന പൂനം സിങ്ങാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ പദ്ധതിയനുസരിച്ച് രാജുവാണ് മനോജ് സിങ്ങിനെ ഓഫീസില്‍വെച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെ നവിമുംബൈ സീവുഡ്‌സിലെ ഓഫീസില്‍ മനോജ് സിങ്ങിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഓഫീസിനകത്ത് ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലായിരുന്നു മനോജ് സിങ്ങിന്റെ മൃതദേഹം രാവിലെ ജീവനക്കാരെത്തിയപ്പോള്‍ കണ്ടത്. ഇതോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് മനോജ് സിങ്ങിനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡിവിആര്‍ കാണാനില്ലെന്നും ഇത് മോഷണംപോയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെ ഓഫീസിനുള്ളില്‍വെച്ച് മനോജ് സിങ്ങിനെ പരിചയമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായി. തുടര്‍ന്ന് സമീപത്തെ റോഡുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജുവിന് നേരേ എത്തുകയുമായിരുന്നു.
ആദ്യഘട്ട ചോദ്യംചെയ്യലില്‍ തന്നെ രാജു കുറ്റംസമ്മതിച്ചു. നോജ് സിങ്ങിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച ഡ്രൈവര്‍, കൊലപാതകം ആസൂത്രണംചെയ്തത് അദ്ദേഹത്തിന്റെ ഭാര്യയാണെന്നും വെളിപ്പെടുത്തി. ഇതോടെയാണ് വ്യാപാരിയുടെ ഭാര്യ പൂനം സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here