2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ പാർട്ടിവിട്ടു. അസമിലെ നൗബോയിച്ച മണ്ഡലം എംഎൽഎ ഭരത് ചന്ദ്ര നാരയാണ് പാർട്ടി വിട്ടത്. ലഖിംപുർ മണ്ഡലത്തിൽനിന്ന് മുൻപ് മൂന്നുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര.
ALSO READ: തെരഞ്ഞെടുപ്പിൽ പി സി ജോർജ് വേണ്ട; പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കി ബി ഡി ജെ എസ്
ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ റാണി നാരയ്ക്ക് ലഖിംപുർ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായാണ് ഭരത് ചന്ദ്ര നാരായുടെ തീരുമാനം. ഭരത് ചന്ദ്ര നാര രാജിക്കത്ത് നൽകിയത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കാണ്. അതേസമയം അസമിലെ കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.
ALSO READ: ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ
രണ്ട് ദിവസം മുമ്പ് ഉദയ് ശങ്കർ ഹസാരികയുടെ പേര് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here