സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മധ്യപ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവാവ് ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കി. അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ് വിവരം.

രാകേഷ് കിര്‍ എന്നയാള്‍ ഭാര്യയെ കിണറ്റില്‍ കെട്ടിത്തൂക്കിയശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് പ്രതി ദൃശ്യങ്ങള്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അയച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഗ്രാമത്തിലെ ചിലരെ ബന്ധപ്പെടുകയും തങ്ങളുടെ മകളെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ALSO READ:മകൻ അപകടത്തിൽ മരിച്ച വിഷമത്തിൽ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രതി ഇത്തരത്തിലുള്ള ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ALSO READ:‘വിനായകന് മിനിമം ഫെരാരി എങ്കിലും കൊടുക്കണം’, വർമനില്ലാതെ ജയിലറില്ല, വിജയവുമില്ല: സമൂഹ മാധ്യമങ്ങളിൽ ആവശ്യം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News