മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിച്ചു; താലിച്ചരട് കഴുത്തില്‍മുറുക്കി ഭര്‍ത്താവിനെ കൊന്ന് യുവതി

Murder

മദ്യപിച്ചെത്തി തന്നെ മര്‍ദിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. താലിച്ചരട് കഴുത്തില്‍മുറുക്കി ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നൈ ട്രിപ്ലിക്കനിലെ അസദുദ്ദീന്‍ ഖാന്‍ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം.

ചെന്നൈ നഗരസഭയില്‍ കരാര്‍ത്തൊഴിലാളിയായ നാഗമ്മാളാണ് (35) ഭര്‍ത്താവ് മണിവണ്ണനെ (28) കൊന്ന കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ അടയാളം കണ്ട് ചോദ്യംചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഉപദ്രവിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് കഴുത്തില്‍ താലിച്ചരട് കുരുക്കിയതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി.

Also Read : മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

മണിവണ്ണന്‍ മദ്യപിച്ചെത്തിയതിനെ നാഗമ്മാള്‍ ചോദ്യംചെയ്തത് വഴക്കില്‍ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെ നാഗമ്മാള്‍ താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തില്‍ മുറുക്കുകയായിരുന്നു.

തുടര്‍ന്ന് ശ്വാസംമുട്ടി മണിവണ്ണന്‍ ബോധരഹിതനായി വീണപ്പോള്‍ നാഗമ്മാള്‍ സഹോദരി അഭിരാമിയെ വിവരമറിയിച്ചു. അഭിരാമിയും ഭര്‍ത്താവ് നന്ദകുമാറുംചേര്‍ന്ന് മണിവണ്ണനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു.

ഇതിനുമുന്‍പ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാള്‍. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News