പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പൊലീസ് കസ്റ്റഡിയിൽ. വീട്ടുവഴക്കിന് ഒടുവിൽ കമ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. പടിഞ്ഞാറെ ആദിവാസി കോളനിയിൽ രാത്രി 11 ഓടെയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പി വടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് വിവരം.

Also Read: പ്രധാനമന്ത്രിയുടെ സന്ദർശനം; റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു

ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. എന്നാലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read: സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്റെ സഹോദരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News