കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

KOCHI DEATH

വിവാഹമോചനകേസ് നിലവിലിരിക്കെ ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലത്ത് ഞായറാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. നായരമ്പലം കുടുങ്ങാശേരി സ്വദേശി അറക്കൽ വീട്ടിൽ 52 വയസുള്ള ജോസഫ് ആണ് കൊല്ലപ്പെട്ടത്. മൊബൈലിൽ സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്ന ജോസഫിനെ ഭാര്യ പിന്നിൽ നിന്നു കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ALSO READ: കുവൈറ്റിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ വിവരം നൽകണം

സംഭവത്തിൽ ജോസഫിൻ്റെ ഭാര്യ പ്രീതി എന്ന മോനിക്കയെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുവർഷത്തോളമായി ഇരുവരും പിരിഞ്ഞു താമസിച്ചു വരികയാണ്. വിവാഹമോചന കേസും നിലവിലുണ്ട്. തറവാട്ടു വീട്ടിലാണ് ജോസഫ് താമസിച്ചിരുന്നത്. സെന്‍റ് ജോർജ് കാറ്ററിങ് എന്ന പേരിൽ സ്വന്തം വീടിനോട് ചേർന്ന് ജോസഫിന് കാറ്ററിങ് സ്ഥാപനമുണ്ട്. ഈ വീട്ടിലാണ് പ്രീതി താമസിച്ചിരുന്നത്. ഇവിടെ വരുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News