ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; സഹായികളടക്കം അഞ്ചുപേർ അറസ്റ്റിൽ

തമിഴ്നാട് ട്രിച്ചിയിൽ ഭാര്യയും കാമുകനും സംഘവും ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. പൂക്കച്ചവടക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രഭു എവിടെ എന്ന ചോദ്യത്തിന് ഇതുവരെ തിരിച്ചെത്തിയിട്ടില്ല എന്നായിരുന്നു വിനോദിനിയുടെ മറുപടി. സംശയം തോന്നിയ സഹോദരൻ പ്രഭുവി അന്വേഷിച്ചു പൂക്കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ പോയി. തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പൊലീസ് കണ്ടെത്തി.

ALSO READ: തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു

വിനോദിനിയും ഭാരതിയും കുറച്ചു നാൾ മുൻപ് ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇത് മനസിലാക്കിയ പ്രഭു ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് വിനോദിനിയെ നിർബന്ധിച്ചു. ഇതിനെ തുടർന്ന് ഇരുവരും പലപ്പോഴായി വഴക്കായി. ഇവരുടെ ബന്ധം അവസാനിപ്പിക്കാനായി പ്രഭു വിനോദിനിയുമായി മറ്റൊരിടത്തേക്ക് താമസം മാറി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ALSO READ: ‘ആന്റണി ബ്ലിങ്കൻ ഗോ ബാക്ക്’; എസ്‌എഫ്‌ഐയുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയെ പ്രശംസിച്ച് ഫസല്‍ ഗഫൂര്‍ : വീഡിയോ

പ്രഭുവിന്റെ മൃതദേഹം കത്തിക്കാനായി ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ മഴ കാരണം മൃതദേഹം കത്തിക്കാൻ കഴിയാത്തതിനാൽ ഭാരതി സുഹൃത്തുക്കളുടെ സഹായത്തോടെ പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും, കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമയപുരം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News