ഷിന്‍ഡേ വിഭാഗം നേതാവിനെ വെടിവെച്ച എംഎല്‍എയുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥി; മഹായുതിയില്‍ പോരോ?

ഷിന്‍ഡേ വിഭാഗം നേതാവിന് നേരെ വെടിയുതിര്‍ത്ത് ജയിലിലായ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയുടെ ഭാര്യയെയാണ് കല്യാണ്‍ ഈസ്റ്റില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. ഗണ്‍പത് ഗെയ്ക്വാദ് ജയിലിലായതിനെ തുടര്‍ന്നാണ് ഭാര്യ സുല്‍ഭയെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. അതേസമയം വെടിയേറ്റ മഹേഷ് ഗെയ്ക്വാദ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:  മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഉല്ലാസ്‌നഗര്‍ പൊലീസ് സ്റ്റേനില്‍ വച്ചായിരുന്നു സംഭവം. അത്തരമൊരു വെല്ലുവിളിയുമായി ഷിന്‍ഡേ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ കറുത്തദിനമെന്നാണ് മഹേഷ് ഗെയ്ക്വാദിന്റെ പ്രതികരണം.

ALSO READ: ചെയ്യാത്ത കുറ്റത്തിന് നീണ്ട 58 വർഷം വധശിക്ഷ കാത്ത് ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനെന്ന് കോടതി; വീട്ടിലെത്തി മാപ്പപേക്ഷിച്ച് പൊലീസ് മേധാവി

മറ്റൊരു എതിര്‍പ്പിന് കാരണം, ഇതേ സുല്‍ഭാ ഗെയ്ക്വാദിനെ ശിവസേനാ ഉദ്ധവ് വിഭാഗം സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തിയിട്ടുണ്ടെന്നതാണ്. ഏക്‌നാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെക്കെതിരെ പരസ്യപ്രചാരണം നടത്തിയ ഒരാളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News