അറസ്റ്റ് തടയണമെന്നും തനിക്കെതിരെയുള്ള എല്ലാ കേസുകളുടേയും വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്ഖ ബീബി. ലാഹോര്‍ ഹൈക്കോടതിയെയാണ് ബുഷ്‌റ ബീബി സമീപിച്ചത്.
പൊലീസ് അടക്കം വിവിധ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന് ബുഷ്‌റ ബീബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരിക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
തനിക്കും ഭര്‍ത്താവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ നടക്കുന്നത് പകപോക്കല്‍ നടപടിയാണെന്നും ബുഷ്‌റ ബീബി ചൂണ്ടിക്കാട്ടി. വിവാദമായ തോഷഖാനെ കേസില്‍ ലോക്കറ്റ്, ചെയിന്‍, കമ്മലുകള്‍, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റ് എന്നിവ അനധികൃതമായി കൈവശംവെച്ചതിന് ബുഷ്‌റ ബീബിക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ബുഷ്‌റ ബീബി ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here