റീല്‍സുകള്‍ പ്രചരിപ്പിക്കുന്നു, എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ

എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് കാര്‍ അപകടത്തില്‍ അകാലത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ട് രേണു തങ്ങളുടെ പഴയ റീൽസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ സുധി മരിച്ച് ഒരു മാസത്തിനുള്ളിൽ  രേണു വീണ്ടും റീൽസ് ചെയ്തു തുടങ്ങി എന്നാണ് ചിലർ പ്രചരിപ്പിക്കുന്നു എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ALSO READ: ബാഗിലെ 1 ലക്ഷം രൂപയുമായി മുങ്ങി കുരങ്ങൻ; പണം തിരിച്ചു കിട്ടിയത് മണിക്കൂറുകൾക്ക് ശേഷം

“ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം” -രേണു കുറിച്ചു

കുറിപ്പിന്‍റെ പൂര്‍ണരൂപം:

‘‘വീണ്ടും വാർത്തകൾ കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് അയച്ചു തരരുത്. ഇന്നലെ രാത്രി ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ചെയ്യുകയാണ്’’.

ALSO READ: ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റിലെ ആംബർഗ്രിസ്, 44 കോടി രൂപ മൂല്യം

ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration