ഹൃദയം നുറങ്ങുന്ന വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എണ്‍പത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇബെത്തോംബി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങിന്‍റെ പത്നിയാണ് ഇബെതോംബി.
കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തില്‍ മെയ് 28ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ക്രൂരത. വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതില്‍ അടച്ചുപൂട്ടി അക്രമികള്‍ തീവെയ്ക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേല്‍ തീ ആളിപ്പടര്‍ന്നതായും ഇബെതോംബിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും ഇവരുടെ ചെറുമകന്‍ പ്രേംകാന്ത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: മണിപ്പൂരിലെ വംശഹത്യ ഭരണകൂടത്തിന്‍റെ ഒത്താശയോടെ; ആക്ടിവിസ്റ്റ് ഡോ. ലംതിൻതാങ് ഹൗകിപ്പ്
അക്രമകാരികള്‍ വീട് വളഞ്ഞപ്പോള്‍ തങ്ങളോട് ഓടി രക്ഷപ്പെടാന്‍ മുത്തശ്ശി പറഞ്ഞതായി പ്രേംകാന്ത വ്യക്തമാക്കി. പ്രായത്തിന്റെ അവശത മൂലം മുത്തശ്ശിക്ക് ഓടിരക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല. വീടിനു നേര്‍ക്ക് അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. വീടിന് തീപ്പിടിച്ചതോടെ തിരികെയെത്തി മുത്തശ്ശിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അക്രമികളുടെ തോക്കില്‍നിന്നുള്ള വെടിയേറ്റ് കൈകളിലും തുടയിലും ഗുരുതര പരിക്കേറ്റതായും മരണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here