വിജയത്തിന് പിന്നിൽ ഭാര്യയെന്ന് ആരാധകർ; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ വികാരാധീനയായി ഭാര്യയുടെ പോസ്റ്റ്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. 10 സിക്‌സും 21 ഫോറും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന് വികാരാധീനയായി അദ്ദേഹത്തിന്റെ ഭാര്യ വിനി രാമന്‍ രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം  മാക്‌സ്‌വെല്‍ ഓസീസിനെ കടുത്ത പേശീവലിവിനെ വകവെയ്ക്കാതെയാണ് മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഓസീസ് സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് മത്സരം നേരിട്ട് കണ്ട വിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായെത്തിയത്.

also read: ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഇമോഷന്‍ അടക്കിവെയ്ക്കാനാവില്ലെന്നാണ് വിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്ത്യന്‍ വംശജയായ വിനിയെ മാര്‍ച്ച് 19നാണ് മാക്‌സ്‌വെല്‍ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും കഴിഞ്ഞ സെപ്റ്റംബറില്‍ കുഞ്ഞും പിറന്നിരുന്നു. മാക്‌സ്‌വെല്ലിന്റെ പ്രകടനത്തിന് കാരണം വിനിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ധാരാളം ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.

also read: കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News