കുളിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്റെ മുഖത്തേക്ക് തിളച്ച മുളക് വെള്ളമൊഴിച്ച് ഭാര്യ; തുടര്‍ന്ന് മുറിയില്‍ അടച്ചിട്ടു, ഒടുവില്‍

അന്യ സ്ത്രീയുമായി ബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ മുഖത്ത് തിളച്ചവെള്ളത്തില്‍ മുളകുപൊടി കലക്കിയൊഴിച്ച് ഭാര്യ. മംഗളൂരുവിലെ കടപാടിക്കടുത്ത മണിപുരയിലാണ് സംഭവം. മുഹമ്മദ് ആസിഫ് (22) ആണ് ഭാര്യയുടെ അക്രമത്തിന് ഇരയായത്. ഭാര്യയുടെ ആക്രമണത്തില്‍ ആസിഫിന്റെ ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളിയിട്ടുണ്ട്.

Also Read : നിങ്ങളാണോ ആ കോടിശ്വരൻ? അത് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

11 മാസം മുമ്പായിരുന്നു ഹുസൈന്‍ -മൈമൂന ദമ്പതികളുടെ മകള്‍ അഫ്‌റീനും താനും തമ്മിലുള്ള വിവാഹമെന്നും ഒന്നര മാസം മാത്രം തന്റെ വീട്ടില്‍ നിന്ന ഭാര്യ പിന്നീട് സ്വന്തം വീട്ടിലേക്ക് പോയെന്നും യുവാവ് കൗപ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ താനും അവിടേക്ക് താമസം മാറ്റിയെന്നും ആസിഫ് പറയുന്നു.

തുടര്‍ന്ന് സ്ഥിരമായി തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പറഞ്ഞ് ഭാര്യ പ്രശ്‌നം ഉണ്ടാക്കുക പതിവായിരുന്നു. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ താന്‍ കുളിക്കുമ്പോള്‍ ഭാര്യ വാതിലില്‍ മുട്ടുകയും തുറന്നയുടന്‍ തിളക്കുന്ന മുളക് വെള്ളം തന്റെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നെന്ന് ആസിഫ് പരാതിയില്‍ പറഞ്ഞു.

Also Read : ഷവർമ കഴിച്ച 14 വയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

തുടര്‍ന്ന് നിലവിളിച്ച് പുറത്തേക്ക് ഓടിയ തന്നെ ഭാര്യയും മാതാപിതാക്കളും മുറിയില്‍ അടച്ചിട്ടുവെന്നും അയല്‍ക്കാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആസിഫ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആസിഫിന്റെ പരാതിയില്‍ കൗപ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News