ഭാര്യയുടെ ഷോപ്പിങ് ബോറടിപ്പിച്ചു; ഭര്‍ത്താവ് സമയം കളഞ്ഞത് കല്ലുകള്‍കൊണ്ട് ഗംഭീര ശില്‍പമൊരുക്കി

ഭാര്യമാർ ഷോപ്പിങ്ങിന് പോവുന്ന സമയം മിക്ക ഭർത്താക്കന്മാർക്കും ബോറടിയാണ്. മണിക്കൂറുകളോളമാണ് ചില ഭാര്യമാർ ഷോപ്പിങ്ങിനായി ചെലവഴിക്കാറുണ്ട്. ആ സമയമത്രയും ഭർത്താക്കന്മാർ മൊബൈലിലോ അല്ലെങ്കിൽ പുസ്തക വായനയിലോ മുഴുകാറാണ് പതിവ്. എന്നാൽ ഭാര്യ ഷോപ്പിങ് നടത്തുന്ന സമയത്ത് സർഗാത്മകമായി ബീച്ചിൽ അടിപൊളി ശില്പം നിർമിച്ചിരിക്കുകയാണ് ഒരു ഭർത്താവ്.

Also read:ആഘോഷം അതിരുകടന്നു; ഒടുവിൽ തിയേറ്റർ വരെ തകർത്ത് വിജയ് ആരാധകർ

ബോഡോമിന്‍ സ്വദേശിയായ ഹാരി മഡോക്സ് എന്ന യുവാവാണ് ബോറടി മാറ്റാൻ ബീച്ചിലെ കല്ലുകള്‍ പെറുക്കി അടുക്കി വച്ച് മനോഹരമായ ശില്പം നിർമിച്ചിരിക്കുന്നത്. തന്റെ ഭാര്യക്ക് വാഹനം ഓടിക്കാന്‍ അറിയാത്തതുകൊണ്ട് ഷോപ്പിങ് കഴിയുന്നത് വരെ കാത്ത് നില്‍ക്കാതെ മറ്റ് മാര്‍ഗമില്ലാതായ യുവാവ് സമയം കളയാന്‍ ചെയ്ത കല്ല് ശില്‍പത്തിന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രശംസയുമായി എത്തിയത്.

Also read:‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍

ഇത് ആദ്യമായല്ല ഹാരി ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുന്‍പും യുവാവിന്റെ ശില്‍പങ്ങള്‍ക്ക് നിരവധി പ്രശംസ നേടിയിട്ടുണ്ട്. മിക്ക സമയങ്ങളും ഭാര്യയെ കാത്തിരിക്കുന്ന സമയത്താണ് ഇത്തരം കലാസൃഷ്ടികള്‍ ഹാരി നിർമിച്ചിരിക്കുന്നത്. പല ബീച്ചുകളില്‍ ചെയ്തിട്ടുള്ള കല്ല് ശില്‍പങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ബീച്ചുകളില്‍ നിര്‍മ്മിക്കുന്ന ഇത്തരം കല്ല് ശില്‍പങ്ങള്‍ ചിത്രമെടുത്ത ശേഷം തകര്‍ക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഹാരി. ചിലപ്പോള്‍ ഹാരിയുടെ ശില്‍പങ്ങളില്‍ തൃപ്തി തോന്നാത്തത് മൂലവും അവ തകര്‍ക്കാറുണ്ടെന്നാണ് ഹാരി സമൂഹമാധ്യമങ്ങളിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News