അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; പരാതിയുമായി യുവാവ്

അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്‌തെന്ന് യുവാവിന്റെ പരാതി. യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയായ ഭാര്യക്കൊപ്പം താമസിക്കണമെന്ന തന്റെ ആഗ്രഹം ഇതോടെ ഇല്ലാതായെന്നും് അദ്ദേഹം പരാതിയില്‍ പറഞ്ഞു. അഹമ്മദാബാദ് ശാന്തിഗ്രാം നിവാസിയായ യേഷാ പട്ടേലിനെതിരെയാണ് ഹിതേന്ദ്ര ദേശായി എന്ന യുവാവ് പരാതിയുമായി സമീപിച്ചത്. തന്റെ പണം ഉപയോഗിച്ചാണ് ഭാര്യ അമേരിക്കയിലേക്ക് പോയതെന്നും രണ്ടാഴ്ചക്ക് ശേഷം ഫോണിലൂടെ തന്നെ ഉപേക്ഷിച്ചെന്ന് അറിയിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

also read :ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ

2013 മുതല്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ തന്നെ ഇവര്‍ പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇരുവരും 2017 മാര്‍ച്ച് 28 ന് വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹിതരായ വിശേഷം കുടുംബങ്ങളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഇവര്‍ യുഎസിലേക്ക് പോയി പുതിയ ജീവിതം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രീന്‍ കാര്‍ഡ് ലഭിച്ച ഭാര്യ യേഷാ പട്ടേലാണ് ആദ്യം യുഎസിലേക്ക് പുറപ്പെട്ടത്. എത്തിയ ഉടന്‍ തന്നെ ഭര്‍ത്താവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് വാഗ്ദാനവും നല്‍കി. യാത്രക്കായി 5,000 ഡോളര്‍ നല്‍കിയതായും യുവാവ് പറഞ്ഞു് .ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം രണ്ടാഴ്ച ദേശായിയുമായി പട്ടേല്‍ ബന്ധം ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് വിളിക്കാതെയായി.

also read :ട്രെയിന്‍ യാത്രയ്ക്കായി ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; വൈറല്‍ വീഡിയോ

തുടര്‍ന്ന് ഭര്‍ത്താവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും യുവാവ് ഇത് നിരസിച്ചു. പിന്നീട് 2020 ഫെബ്രുവരിയില്‍ യുവതി വീണ്ടും വിവാഹം കഴിച്ചതായി അറിഞ്ഞെന്നും അദ്ദേഹം പരാതിപ്പെട്ടു. യുവാവിന്റെ പരാതിയില്‍ ഐപിസി വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News