വിക്കിപീഡിയക്കും പക്ഷപാതമെന്ന് കേന്ദ്രസർക്കാർ, ഇടനിലക്കാർ എഡിറ്റർമാരെ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ ചേർക്കുന്നെന്ന് സംശയം; വിഷയത്തിൽ കേന്ദ്രം കത്തയച്ചു

ഇൻ്റർനെറ്റ് എൻസൈക്ലോപീഡിയയായ വിക്കിപീഡിയയിൽ വിവരങ്ങൾ പക്ഷപാതപരമായി കൈകാര്യം ചെയ്യുന്നെന്ന് കേന്ദ്ര സർക്കാരിന് സംശയം. ഇടനിലക്കാർ ചെറിയ ഗ്രൂപ്പ് എഡിറ്റർമാരെ ഉപയോഗിച്ച് അവർക്കാവശ്യമായ രീതിയിൽ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കുന്നതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് വിക്കിപീഡിയയിലെ വിവരങ്ങളിലെ കൃത്യത സംബന്ധിച്ച് പല പരാതികളും ലഭിച്ച സാഹചര്യത്തിലാണത്രെ കേന്ദ്ര സർക്കാർ വിക്കിപീഡിയക്ക് കത്തയച്ചത്. വിക്കിപീഡിയയിലെ വിവരങ്ങളിൽ ഒരു ചെറിയകൂട്ടം എഡിറ്റർമാർക്ക് നിയന്ത്രണമുണ്ടെന്നും ഇത് അതിലെ വിവരങ്ങളിലെ നിക്ഷ്പക്ഷതയെ സ്വാധീനിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ കത്തിൽ സൂചിപ്പിക്കുന്നത് എന്നാണ് വിവരം.

ALSO READ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍

ലഭ്യമാകുന്ന വിവരമറിയിച്ച് വിക്കിപീഡിയയെ ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി തരംതിരിക്കുന്നതെങ്ങനെ എന്ന ചോദ്യവും സർക്കാർ ഉന്നയിച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്. നേരത്തെ, വിക്കിപീഡിയ പേജിൽ അപാകതകളും അപകീർത്തികരമായ ഉള്ളടക്കവും ഉണ്ടെന്ന് അവകാശപ്പെട്ട് വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ (എഎൻഐ) ഫയൽ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി വിക്കിപീഡിയയെ വിമർശിക്കുകയും ഇന്ത്യയിൽ നിരോധന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പുതിയ സംഭവ വികാസങ്ങൾ. എന്നാൽ, വിഷയത്തിൽ സർക്കാരോ വിക്കിപീഡിയയോ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News