ഉത്തർപ്രദേശിൽ വീണ്ടും വന്യമൃഗ ആക്രമണം ആറ് വയസുകാരനെ പുള്ളിപ്പുലി കൊന്നു. ലഖിംപൂർ ഖേരിയിലാണ് സംഭവം. വനംവകുപ്പിന്റെ അനാസ്ഥയാണ് വന്യജീവി ആക്രമണങ്ങൾക്ക് കാരണം എന്ന് ആരോപിച്ച് രോഷാകുലരായ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു.
Also Read: ചെന്നൈ ഐഎഎഫ് എയർഷോ: പരിപാടി കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു
പിതാവിനൊപ്പം ഫാമിലേക്ക് പോയ കുട്ടിയെയാണ് പുലിപിടിച്ചത്. കരിമ്പിന് തോട്ടത്തിൽ ഒളിച്ചിരുന്ന പുലി നടന്നുവരുകയായിരുന്ന കുട്ടിയെ ആക്രമിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന പിതാവിന്റെ നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയെങ്കിലും പുലി കുട്ടിയെ കൊന്നിരുന്നു. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനു കീഴിലെ ശാരദനഗർ ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം നടന്നത്. മുമ്പും സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തിൽ കർഷകനെ പുള്ളിപ്പുലി കൊന്നിരുന്നു.
Also Read: ഇസ്രയേലിലെ ബീർഷെബ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തു. ഗ്രാമവാസികൾ പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here