വയനാട് ജില്ലയിലെ വന്യമൃഗ ആക്രമണ പ്രതിരോധത്തിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എംഎല്‍എ എന്നിവര്‍ ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ടു. ജില്ലയിലെ വന്യമൃഗ ആക്രമണങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിശദമായി ധരിപ്പിച്ചു.
ഉന്നതതല യോഗം വിളിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. യോഗത്തിന്റെ തീയതിയും മറ്റുകാര്യങ്ങളും അടുത്ത ദിവസം തീരുമാനിക്കും. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി തിരുവനന്തപുരത്ത് ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്നയിച്ച ആവശ്യങ്ങളുള്‍പ്പെടെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here