“വയനാട്ടിലെ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട 3 പേരിൽ രണ്ട് പേരുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകി”: മന്ത്രി എകെ ശശീന്ദ്രൻ

വയനാട് നിരന്തരം വന്യജീവി ശല്യത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു. ഗുരുതര പ്രശ്നമെന്ന നിലയിൽ തന്നെയാണ് കാണുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അതിന് നിരവധി കടമ്പകളുണ്ട്. അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർധിച്ചു, അത് നിയന്ത്രിച്ചാൽ മാത്രമേ ആക്രമണം തടയാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Also Read; മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയിൽ പുഷ്പാർച്ചന നടത്തി സ്പീക്കർ എ എൻ ഷംസീർ

വയനാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി 49 ലക്ഷം രൂപ 2 വർഷത്തിനകം നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. എങ്കിലും തൃപ്തികരമായ രീതിയിൽ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു. വയനാട് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിനും മുഴുവൻ നഷ്ടപരിഹാരവും സർക്കാർ ഇതുവരെ നൽകി. മൂന്നാമത്തെയാളുടെ പേപ്പറുകളും മറ്റും ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക നൽകും. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ സഭയിൽ വ്യക്തമാക്കി.

Also Read; ‘ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കും’: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News