വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ALSO READ:പുൽപ്പള്ളിയിൽ കടുവയുടെ മുന്നിൽപ്പെട്ട യുവാവിന് പരിക്ക്
പുല്‍പ്പള്ളിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്. എം എല്‍ എമാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചതിലും മൃതദേഹം തടഞ്ഞതിലുമാണ് കേസ്. അതേസമയം പുല്‍പ്പള്ളിയിലെ ആശ്രമക്കൊല്ലിയില്‍ കടുവ പശുക്കിടാവിനെ കൊന്നു. ഇന്നലെ രാത്രി 11:30നായിരുന്നു സംഭവം.
ALSO READ:‘കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായി ഇന്ദ്രജിത്ത്’, കപ്പുമായി മടങ്ങിയെത്താൻ കഴിയുമെന്ന് താരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here