തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം വെള്ളറടയിൽ ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം കരടിയിറങ്ങിയത് കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം നൽകുകയായിരുന്നു. ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് അറിയിച്ചത്.

Also Read; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

കരടി റോഡിലൂടെ നടക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ടാപ്പിങ് തൊഴിലാളികള്‍ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുന്‍പും കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കില്‍ കൂട് സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

Also Read; ‘കല്യാണം കഴിക്കാൻ ഒറ്റ ദിവസം മതി, നാളെയിങ്ങ് വന്ന് ജോലിക്ക് കേറിയേക്കണം…’: വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസത്തെ ലീവ് അനുവദിച്ച സിഇഒക്കെതിരെ വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News