കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ് മരിച്ചത്.

ഇന്നലെ രാവിലെ കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ജോലിക്കായി കോട്ടോപ്പാടത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൈനുദ്ദീന്‍. ഈ സമയം റോഡിനു കുറുകെ പാഞ്ഞ കാട്ടുപന്നി ഇയാള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനം മറിയുകയായിരുന്നു.

READ ALSO:കര്‍ണാടക ബാങ്കിന്റെ ഭീഷണി; ജീവനൊടുക്കിയ വ്യാപാരി ബിനുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് CPIM

ശബ്ദം കേട്ട് സമീപവാസി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്. ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനുദ്ദീനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

READ ALSO:കാരുണ്യത്തിന്റെ സന്ദേശം നല്‍കി നബി ദിനം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News