ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം; ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തകർത്തു

ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഒറ്റ കൊമ്പൻ തകർത്തു.ഇന്ന് വൈകിട്ട് 4.30 ഓടെ സംഭവം നടന്നത്.ബോണക്കാട് സ്വദേശികളായ മനോജ് ഭാര്യ സുജിത എന്നിവർഓടി രക്ഷപ്പെട്ടു.

ALSO READ: അഭ്യാസ പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല; തിരക്കേറിയ റോഡില്‍ അപകടയാത്ര വീണ്ടും

വിതുരയിൽ നിന്നും ബോണക്കാടിലേയ്ക്ക് ബൈക്കിൽ പോയ ദമ്പതികൾ കാണിത്തടം ചെക്ക് പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ വച്ചാണ് ഒറ്റകൊമ്പനെ കണ്ടത്.ഉടനെ ബൈക്ക് നിറുത്തി ഇവർ താഴെക്ക് ഓടി.ആ സമയം കാട്ടാന ബൈക്കിന് നേരെ പാഞ്ഞ് ബൈക്ക് എടുത്ത് എറിഞ്ഞു.ദമ്പതികളെ കെ എസ് ആർ ടി സി ബസിൽ ബോണക്കാട്ടിലേക്ക് വനം വകുപ്പ് വിട്ടു.കാട്ടാന കാട്ടിലേക്ക് ഇറങ്ങി പോയി.

ALSO READ:ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News