ബൈക്കിന് മുന്നിൽ കാട്ടുപന്നി ചാടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിന് മുന്നിൽ ചാടിയ കാട്ടുപന്നിയെ ഇടിച്ചുമറിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മണ്ണാർക്കാട് അരപ്പാറ തോരക്കാടൻ വീട്ടിൽ ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നിന്നും അപ്പാറയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മുക്കണ്ണത്ത് വച്ച് കാട്ടു പന്നി ആഷിക് സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിലേക്ക് ചാടി അപകടം ഉണ്ടായത്. ഉടൻ തന്നെ മണ്ണാർക്കാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപിച്ചെങ്കിലും നില മോശമായതിനാൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration