കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം

കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടമുളക്കൽ സ്വദേശി സാമുവൽ വർഗീസ് (65) ആണ് മരിച്ചത്. കഴിഞ്ഞദിവസം ദുബൈയിൽ നിന്ന് എത്തിയ വർഗീസ് വീടിനോട് ചേർന്നുള്ള പറമ്പിൽ നിൽനിൽക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്.ഈ സമയം സമീപത്തുണ്ടായിരുന്ന സജിയുടെ നേർക്ക് പാഞ്ഞടുത്തെങ്കിലും സജി റബർ മരത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു.ഗുരുതരമായി പരുക്കേറ്റ സാമുവൽ വർഗീസിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അലർച്ച കേട്ട് നാട്ടുകാർ ഓടികൂടിയതോടെ കാട്ട് പോത്ത് സ്ഥലത്ത് നിന്ന് താഴ്ന്ന ഭാഗത്തേക്ക് കുതിച്ചു ഇതിനിടെ താഴ്ചയിലേക്ക് വീണ കാട്ട് പോത്തിന് ഗുരുതരമായി പരുക്കേറ്റ് ചത്തു. ജനവാസ മേഖലയിൽ എത്തിയ കാട്ടുപോത്ത് ഏത് വനത്തിൽ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല.കാട്ടു പോത്തിന്റെ ജഡം പോസ്റ്റ് മാർട്ടം ചെയ്ത് സംസ്ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News