കൊല്ലം ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനംവകുപ്പ് 

കൊല്ലം ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയതായി വനംവകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയതെന്നാണ് വനംവകുപ്പ് അറിയിച്ചത്. കാട്ടുപോത്തിന്റെ കാല്‍പാദം കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കാട്ടുപോത്ത് വനത്തില്‍ കയറിയതായി വ്യക്തമായത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയൂരില്‍ കാട്ടുപോത്തിന്റ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത്. കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. റബര്‍ തോട്ടത്തില്‍വെച്ചായിരുന്നു സാമുവലിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു.

സാമുവല്‍ വര്‍ഗീസിനെ കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു. സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാര്‍ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk