അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

തൃശ്ശൂർ അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി ജനവാസമേഖലയിൽ കാട്ടുപോത്തുള്ളത്. കാട്ടുപോത്തിൻ്റെ ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ സംഭവിച്ചതാകാം മുറിവുകൾ എന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥർ വന്ന് നോക്കി പോയതല്ലാതെ കാട്ടുപോത്തിനെ സ്ഥലത്ത് നിന്നും മാറ്റാനോ കാട് കയറ്റാനോ ഉള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Also Read; കോഴ നടന്നതിന് തെളിവുകളില്ല; ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News